News One Thrissur
Updates

ക്ഷേത്രത്തിൽ നിന്നും മോഷണം പോയ വസ്തുക്കൾ വാങ്ങിയ ആക്രിക്കടക്കാരൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : തിരുവള്ളൂർ ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഓടിന്റെ നിലവിളക്കുകൾ, തൂക്കു വിളക്കുകൾ, കിണ്ടി, താമ്പാളങ്ങൾ, ധൂമകുറ്റി, കൊടി വിളക്ക്, ചെമ്പുകുടം, ചെമ്പ് തകല അടക്കം ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന പൂജാസാധനങ്ങളും മറ്റ് മുതലുകളും മോഷ്ടിച്ച കേസിലെ പ്രതിയിൽ നിന്ന് മോഷണ മുതലുകൾ അമിതലാഭത്തിനായി വാങ്ങി സൂക്ഷിച്ചതിന്  മാള കുരുവിലശ്ശേരി വില്ലേജ് കോട്ടമുറിസ്വദേശി തെകുവിൽ വീട്ടിൽ അലി (82) എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 20ന്  രാത്രി 7.30 മണിക്കും ജൂലൈ 21-ാം തീയതി രാവിലെ 5.30 മണിക്കും ഇടയിലുള്ള സമയത്ത്  ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഉപദേവതകളുടെയും ശ്രീകോവിലിന്റെയും മുന്നിലുണ്ടായിരുന്ന ഓടിന്റെ തൂക്കുവിളക്കുകൾ, ചുറ്റമ്പലത്തിനുള്ളിൽ വെച്ചിരുന്ന താമ്പാളങ്ങൾ, പൂജക്കായി ഉപയോഗിക്കുന്ന സാധനസാമഗ്രികൾ, ചെമ്പ് കുടങ്ങൾ എന്നിവയാണ് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയതിന്  തമിഴ്നാട് മധുര തിരുമംഗലം ഹംസപുരം വില്ലേജിൽ സെൽവകുമാർ (41) എന്നയാളെ  അറസ്റ്റ് ചെയ്ത്  റിമാന്റ് ചെയ്തിരുന്നു.
സെൽവകുമാറിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാളയിലുള്ള അലിയുടെ ആക്രിക്കടയിൽ നിന്ന് മോഷണ മുതലുകൾ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലിയെ ഈ കേസിൽ അറസ്റ്റ് ചെയ്തത്.
 കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ്, എസ് ഐ മാരായ അതുൽ മോഹൻ, ജാക്സൺ, ജി എസ് സി പി ഒ മാരായ മിഥുൻ കൃഷ്ണ, ഷമീർ, അനുരാജ്, അബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

കടലാക്രമണം: വാടാനപ്പള്ളിയിൽ സുരക്ഷക്കായി 5 ലക്ഷം രൂപ അനുവദിച്ചു.

Sudheer K

അഭിരാം ഇ. നായർക്ക് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ.

Sudheer K

പതിനൊന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയായ വലപ്പാട് സ്വദേശിയെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം ഒരു വർഷത്തേക്ക് ജയിലിലാക്കി

Sudheer K

Leave a Comment

error: Content is protected !!