News One Thrissur
Updates

ക്ഷേത്രത്തിൽ നിന്നും മോഷണം പോയ വസ്തുക്കൾ വാങ്ങിയ ആക്രിക്കടക്കാരൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : തിരുവള്ളൂർ ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഓടിന്റെ നിലവിളക്കുകൾ, തൂക്കു വിളക്കുകൾ, കിണ്ടി, താമ്പാളങ്ങൾ, ധൂമകുറ്റി, കൊടി വിളക്ക്, ചെമ്പുകുടം, ചെമ്പ് തകല അടക്കം ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന പൂജാസാധനങ്ങളും മറ്റ് മുതലുകളും മോഷ്ടിച്ച കേസിലെ പ്രതിയിൽ നിന്ന് മോഷണ മുതലുകൾ അമിതലാഭത്തിനായി വാങ്ങി സൂക്ഷിച്ചതിന്  മാള കുരുവിലശ്ശേരി വില്ലേജ് കോട്ടമുറിസ്വദേശി തെകുവിൽ വീട്ടിൽ അലി (82) എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 20ന്  രാത്രി 7.30 മണിക്കും ജൂലൈ 21-ാം തീയതി രാവിലെ 5.30 മണിക്കും ഇടയിലുള്ള സമയത്ത്  ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഉപദേവതകളുടെയും ശ്രീകോവിലിന്റെയും മുന്നിലുണ്ടായിരുന്ന ഓടിന്റെ തൂക്കുവിളക്കുകൾ, ചുറ്റമ്പലത്തിനുള്ളിൽ വെച്ചിരുന്ന താമ്പാളങ്ങൾ, പൂജക്കായി ഉപയോഗിക്കുന്ന സാധനസാമഗ്രികൾ, ചെമ്പ് കുടങ്ങൾ എന്നിവയാണ് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയതിന്  തമിഴ്നാട് മധുര തിരുമംഗലം ഹംസപുരം വില്ലേജിൽ സെൽവകുമാർ (41) എന്നയാളെ  അറസ്റ്റ് ചെയ്ത്  റിമാന്റ് ചെയ്തിരുന്നു.
സെൽവകുമാറിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാളയിലുള്ള അലിയുടെ ആക്രിക്കടയിൽ നിന്ന് മോഷണ മുതലുകൾ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലിയെ ഈ കേസിൽ അറസ്റ്റ് ചെയ്തത്.
 കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ്, എസ് ഐ മാരായ അതുൽ മോഹൻ, ജാക്സൺ, ജി എസ് സി പി ഒ മാരായ മിഥുൻ കൃഷ്ണ, ഷമീർ, അനുരാജ്, അബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി തൃപ്രയാർ ക്ഷേത്ര ദർശനം നടത്തി.

Sudheer K

സരള അന്തരിച്ചു.

Sudheer K

അന്തിക്കാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്: സുധർമ വിജയൻ ചെയർ പേഴ്സൺ, സുമൈറ ബഷീർ വൈസ് ചെയർപേഴ്സൺ

Sudheer K

Leave a Comment

error: Content is protected !!