News One Thrissur
Updates

പോത്തിനെ രക്ഷിക്കാൻ കനാലിലിറങ്ങി; ഒഴുക്കിൽപ്പെട്ട് 70കാരന് ദാരുണാന്ത്യം

ചാലക്കുടി : മോതിരക്കണ്ണിയിൽ പോത്തിനെ രക്ഷിക്കാൻ കനാലിലിറങ്ങിയ വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പരിയാരം സ്വദേശി മേലശുപറമ്പൻ വീട്ടിൽ വേലായുധൻ (70) ആണ് മരിച്ചത്.ചാലക്കുടി വലതുകര കനാലിൽ മോതിരക്കണ്ണി ഇടുമ്പൻ കവലയ്ക്ക് സമീപമായിരുന്നു അപകടം. വേലായുധന്റെ പോത്ത് കനാലിൽ വീണ് ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടുത്താൻ കനാലിലിറങ്ങിയതായിരുന്നു. എന്നാൽ ശക്തമായ ഒഴുക്കിൽ തിരികെ കയറാനാകാതെ മുങ്ങിമരിക്കുകയായിരുന്നു.ഉച്ചയ്ക്ക് മൂന്നോടെ അപകടത്തിൽപ്പെട്ട വേലായുധനെ മൂന്നരയോടെ ഏകദേശം മൂന്ന് കിലോമീറ്റർ താഴെ പീലാർമുഴി കനാൽ പാലത്തിന് സമീപം മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related posts

ശങ്കരൻകുട്ടി അന്തരിച്ചു .

Sudheer K

ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി

Sudheer K

രജനീഷ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!