News One Thrissur
Updates

18 കുട്ടികൾക്ക് മുണ്ടിനീര് ; അരിമ്പൂർ ഗവ. യുപി സ്കൂളിലെ എൽകെജി ഡിവിഷൻ അടച്ചു

അരിമ്പൂർ: ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുണ്ടിനീര് ബാധിച്ചതിനെ തുടർന്ന് എൽകെജി സെക്ഷൻ അടച്ചുപൂട്ടി. സംഭവത്തിൽ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത നിർദ്ദേശം നൽകി.

സ്കൂളിലെ 18 കുട്ടികൾക്കാണ് വൈറൽ രോഗമായ മുണ്ടിനീര് ബാധിച്ചത്. ഉമിനീർ ഗ്രന്ഥിയെ ബാധിക്കുന്ന ഈ അസുഖം താടിയെല്ലുകൾക്ക് താഴെ വീർത്തു വരുന്ന പ്രതിഭാസമാണ്. കുറഞ്ഞത് രണ്ടാഴ്ച വിശ്രമം വേണം.

ചുമയിലൂടെ വായുവിൽ പെട്ടെന്ന് പകർന്ന് മറ്റുള്ളവർക്കും രോഗം ബാധിക്കും. സ്കൂളിലെ എൽകെജി ഡിവിഷൻ ഇതോടെ അടച്ചു. യുകെജി ക്ലാസിലെ ഒരു കുട്ടിക്കും ഒന്നാം ക്ലാസിലെ മൂന്ന് കുട്ടികൾക്കും രോഗം ബാധിച്ചതായി ആരോഗ്യവിഭാഗം മേധാവികൾ അറിയിച്ചു. അതിനാൽ രോഗം ബാധിച്ച കുട്ടികളുടെ വീട്ടിലുള്ള മറ്റു കുട്ടികൾ സ്കൂളിലേക്ക് പോയാൽ അവിടെയുള്ളവർക്കും ഈ രോഗം ബാധിക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.

രോഗം ബാധിച്ചവർക്കായി ചികിത്സ ആരംഭിച്ചിട്ടുണ്ട്. അരിമ്പൂർ പഞ്ചായത്തിന് പുറമേയുള്ള സ്ഥലങ്ങളിലും രോഗം ബാധിച്ചവർ ഉണ്ട് എന്നാണ് വിവരം. ഈ അസുഖം വരാതിരിക്കാൻ മുൻകരുതലായി ചെയ്യേണ്ട വാക്സിൻ സ്വകാര്യ ആശുപത്രികളിൽ ലഭ്യമായിട്ടും സർക്കാർ ആശുപത്രികളിൽ ഇല്ല എന്നുള്ളത് ഗുരുതര വീഴ്ചയാണ് എന്നാണ് പറയുന്നത്.

Related posts

തൃത്തല്ലൂർ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണ്ണേശ്വരി ക്ഷേത്രോത്സവം ആഘോഷിച്ചു

Sudheer K

നിതിൻ രാജിന്റെ മരണം:വേട്ടുവ മഹാ സഭ പ്രതിഷേധ റാലി നടത്തി.

Sudheer K

വിരമിക്കുന്ന 14 അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി.

Sudheer K

Leave a Comment

error: Content is protected !!