ചേർപ്പ്: ഊരകം സെന്ററിന് സമീപം കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ചേർപ്പ് പെരുമ്പിള്ളിശ്ശേരി വടക്കൂട്ട് ജഗന്നിവാസന്റെ മകൻ ഉണ്ണികൃഷ്ണൻ (30), പെരുമ്പിള്ളിശേരി മിത്രാനന്ദപുരം വെള്ളിയത്ത് ശശി യുടെ മകൻ കണ്ണൻ (20) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 നാണ് അപകടം. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നറിന്റെ അടിയിലേക്ക് പൂച്ചിന്നിപ്പാടം ഭാഗത്ത് നിന്ന് ഊരകത്തേക്ക് വരികയായിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു.
പോലീസും അഗ്നിരക്ഷ സേന അംഗങ്ങളും മണിക്കൂറോളം എടുത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച ഉണ്ണികൃഷ്ണൻ. മാതാവ്. ബേബി. സംസ്കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പിൽ. സഹോദരി: ശ്രീലക്ഷ്മി. വെൽഡിംഗ് തൊഴിലാളിയാണ് മരിച്ച കണ്ണൻ. മാതാവ്: രാധിക. സഹോദരങ്ങൾ: ദുർഗ്ഗ, കാവ്യ.
