News One Thrissur
Updates

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

തളിക്കുളം: സ്നേഹതീരം ബീച്ചിന് വടക്ക് ചെമ്മീൻ കെട്ടിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാതായി. കോയമ്പത്തൂർ സ്വദേശിയായ തമിഴളകൻ (27) എന്ന യുവാവിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കാണാതായത്.
കോയമ്പത്തൂരിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ 13 പേരടങ്ങുന്ന സംഘത്തിലെ അംഗമാണ് തമിഴളകൻ. കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.
കാണാതായ യുവാവിനായി നാട്ടുകാരും ലൈഫ് ഗാർഡുമാരും ചേർന്ന് പ്രദേശത്ത് സജീവമായ തിരച്ചിൽ നടത്തിവരികയാണ്.

Related posts

ഇന്ധന വിലവർദ്ധനവ്: അന്തിക്കാട് ഓട്ടോ റിക്ഷയും ഇരുചക്ര വാഹനവും തള്ളി കോൺഗ്രസ് പ്രതിഷേധം

Sudheer K

അനധികൃതമായി പിടിച്ച 2,000 കിലോ കുഞ്ഞൻ മത്തികൾ പിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം

Sudheer K

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ പാണ്ടിമേളം അരങ്ങേറ്റം

Sudheer K

Leave a Comment

error: Content is protected !!