News One Thrissur
Updates

ആൻസി സോജന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥി ആയി കായിക യുവജനക്ഷേമ മന്ത്രി എത്തി.

തൃപ്രയാർ : നാഷണൽ ഇന്റർസ്റ്റേറ്റ് ചാമ്പ്യാൻഷിപ്പിൽ ലോങ്ങ്ജമ്പിൽ കേരളത്തിനുവേണ്ടി സ്വർണ്ണം കരസ്ഥമാക്കിയ ആൻസി സോജന്റെ വസതിയിൽ സംസ്ഥാന കായിക യുവജനക്ഷേമമന്ത്രി ഒ ജെ ജെനീഷ് എത്തി. ഏഷ്യൻ ചാമ്പ്യാൻഷിപ്പിൽ പങ്കെടുക്കുന്നതിനു വേണ്ടി പരിശീലനത്തിനായാണ് ആൻസിസോജൻ ഇപ്പോൾ ബാംഗ്ലൂരിൽ ഉള്ളത്. എന്നാൽ മന്ത്രി ആൻസിയുടെ വീട്ടിൽ നേരിട്ട് എത്തി ആൻസിയുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും കണ്ട് അഭിനന്ദനമറിയിക്കുകയായിരുന്നു. മന്ത്രി ഒ ജെ ജെനീഷ് കയ്യിൽകരുതിയ മധുരവും ആൻസിയുടെ കുടുംബത്തിനു നൽകുകയുണ്ടായി. ലോങ്ങ്ജമ്പിൽ നിലവിൽ ഉണ്ടായ ഏഷ്യൻ റെക്കോർഡ് തന്നെ മറികടക്കുന്ന വനിതാ കായിക താരമാണ് ആൻസിസോജൻ. ഇരുപത്തിരണ്ട് വർഷമായുള്ള അഞ്ചുബോബിജോർജ്ജിന്റെ റെക്കോർഡും ആൻസി സോജൻ ഭേധിക്കുകയുണ്ടായി. 6.88മീറ്റർ ചാടിയാണ് ഈ ചരിത്ത്രനേട്ടം ആൻസി സോജൻ കൈവരിച്ചത്. കായിക രംഗത്ത് താരങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെകുറിച്ച് മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. പുതിയ കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനായി എല്ലാവിധ പിന്തുണയും കായിക മന്ത്രി എന്ന നിലയിൽ ആൻസി സോജന്റെ കുടുംബത്തിന് മന്ത്രി വാഗ്ദാനംനൽകി.കായിക താരങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ സാമ്പത്തിക സഹായം ഉൾപ്പെടെ കഴിഞ്ഞ ഗവൺമെന്റ് കാലത്ത് കുടിശ്ശികയായി കിടക്കുന്നുണ്ട് കുടിശ്ശിക പരമാവധി വേഗത്തിൽ വിതരണം ചെയ്യുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറയുകയുണ്ടായി. പീപ്പിൾ ഫൗണ്ടേഷൻ തൃപ്രയാർ ചെയർമാൻ സലീഷ് തണ്ടാശ്ശേരി,ഡി സി സി ജനറൽ സെക്രട്ടറി അനിൽപുളിക്കൽ, നാട്ടിക മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് പി എം സിദ്ധിക്ക്, നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് മാരായ വി ഡി സന്ദീപ്, സി വി വികാസ്,നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പി സി മണികണ്ഠൻ, നാട്ടിക ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ സീന ഉണ്ണികൃഷ്ണൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നിഷ ഉണ്ണികൃഷ്ണൻ, സിന്ധു സിദ്ധപ്രസാദ് യൂത്ത്കോണ്ഗ്രസ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് adv എ വി യദുകൃഷ്ണൻ, യൂത്ത്കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ് റാനീഷ് കെ രാമൻ, ഫസൽ പി എ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായി.

Related posts

ഉത്രാളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന്റെ എട്ടാം ദിവസം ലക്ഷ്‌മി കല്യാണവും വിവിധ ചടങ്ങുകളും പൂർത്തിയായി.

Sudheer K

കയ്പമംഗലത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രതികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി.

Sudheer K

കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്‌സ് ജലോത്സവം ഓഗസ്റ്റ് 27 ന്, സംഘാടക സമിതി രൂപീകരിച്ചു.

Sudheer K

Leave a Comment

error: Content is protected !!