News One Thrissur
Updates

കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്‌സ് ജലോത്സവം ഓഗസ്റ്റ് 27 ന്, സംഘാടക സമിതി രൂപീകരിച്ചു.

കണ്ടശ്ശാംകടവ്: ഓണം വാ രാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്‌സ് എവർറോ ളിങ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു. ജി ല്ലാപഞ്ചായത്തിന്റെയും മണലൂർ , വാടാനപ്പള്ളി പഞ്ചായത്തുകളുടെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജലോത്സവം സംഘടിപ്പി ക്കുന്നത്.

ആഗസ്റ്റ് 27ന് കനോലി കനാലിൽ
കണ്ടശ്ശാംകടവ് സൗഹൃദതീരത്താണ് ജലോത്സവം. ഓഗസ്റ്റ് 16-ന് അത്തം നാളിൽ കൊടിയേറും
പ്രഫ. സി. രവീന്ദ്രനാഥ് എംഎൽഎ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. മാനവികത വളർത്തുന്ന സന്ദേശമാണ് ജലോത്സവമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മേരിതോമസ് മുഖ്യാതിഥിയായിരുന്നു. അന്തിക്കാട് ബ്ലോക്ക് പ്രസിഡൻ്റ് ജ്യോതിലക്ഷ്‌മി വസന്തൻ, മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ് ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഐ.എൻ. സുധീഷ് (വാടാനപ്പള്ളി ) സി. കെ. കൃഷ്ണകുമാർ (അന്തിക്കാട് ), മിനി മോഹൻദാസ് ( മുല്ലശ്ശേരി ), ജില്ല പഞ്ചായത്ത് അംഗങ്ങളായ സലിജ, പി. ഐ. സജിത, കെ.പി . സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി എം. നൗഷാദ്, വി.എൻ. സുർജിത്ത്, കെ.വി. വിനോദൻ, , കാർത്തികേയൻ വെണ്ണക്കൽ, വി.ആർ. മനോജ്, ടി.ഡി ജോസ്, കെ. എസ്.ദീപൻ, ഷൈജു ഇയ്യാനി, തുടങ്ങിയവർ സംസാരിച്ചു. ചെയർപേഴ്സനായി സിജിമോഹൻദാസിനേയും കൺവീനറായി ഐ . എൻ സുധീഷിനേയും ട്രഷററായി കെ. വി. വിനോദനേയും തെരഞ്ഞെടുത്തു.

 

Related posts

തളിക്കുളത്ത് കർഷക ദിനം ആചരിച്ചു

Sudheer K

മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി ഗുരുവായുർ ക്ഷേത്രം മേൽശാന്തി .

Sudheer K

യുവതിയെ വാട്സ് ആപ്പ് കോളിൽ വിളിച്ച് മാനഹാനി വരുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!