News One Thrissur
Updates

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകൾ കാലവുമായി സംവദിക്കണം: ജി. വേണുഗോപാൽ

തൃപ്രയാർ: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകൾ വർത്തമാനകാല സാഹചര്യങ്ങളെ നിരന്തരം വിലയിരുത്തുകയും കാലത്തിന്റെ മാറ്റങ്ങളോട് സംവദിക്കുകയും ചെയ്യണമെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത ഗായകനുമായ ജി. വേണുഗോപാൽ പറഞ്ഞു. പുതിയ കാലം നമ്മളോട് ആവശ്യപ്പെടുന്നത് നിശ്ശബ്ദരായിരിക്കാൻ അല്ല, മറിച്ച് സമൂഹത്തിലെ അനീതികൾക്കും ജനകീയ പ്രശ്നങ്ങൾക്കും നേരെ നിരന്തരം ശബ്ദമുയർത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃപ്രയാറിൽ പീപ്പിൾ ഫൗണ്ടേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിലൂടെ തൃപ്രയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾ ഫൗണ്ടേഷന് ഈ മേഖലയിൽ നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ സലീഷ് തണ്ടാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് സ്വാഗതം പറഞ്ഞു കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.വി. പ്രദീപ്കുമാർ മുഖ്യാതിഥിയായി. പീപ്പിൾ ഫൗണ്ടേഷൻ ജനറൽ കൺവീനർ അനിൽ പുളിക്കൽ ആമുഖപ്രഭാഷണം നടത്തി.

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കാണാൻ അവസരം ലഭിച്ച കേരളത്തിലെ ആദ്യ സി.ബി.എസ്.ഇ പ്രിൻസിപ്പാൾ ഡോ. അഭിലാഷ് കെ.ആർ നെ ചടങ്ങിൽ ആദരിച്ചു. അമൃത ടി.വി. സൂപ്പർസ്റ്റാർ ഫൈനലിസ്റ്റ് ആയ ഗോവിന്ദ് വേലായുധനെയും ആദരിച്ചു.

ജനപ്രതിനിധികളായ ഷോലാ മഹേഷ്, എം.എസ്. ഭാസ്കരൻ, ഹസീന താജു, സീന ഉണ്ണികൃഷ്ണൻ, സുബില പ്രസാദ്, പി.സി. മണികണ്ഠൻ, നിഷ മണികണ്ഠൻ, സിന്ധു സിദ്ധപ്രസാദ്, മിനി ജോസ്, ഷബീന ഷഹീർ അലി എന്നിവരും പീപ്പിൾ ഫൗണ്ടേഷൻ ഭാരവാഹികളായ വി.ഡി. സന്ദീപ്, സുധി ആലക്കൽ, സി.ആർ. രാജൻ, ഇസ്മയിൽ അറക്കൽ, അക്ബർ ചേറ്റുവ, പി.എസ്.പി. നസീർ, പി.സി. ജയപാലൻ, പത്മപ്രഭ, എസ്. രാജേഷ് കെ.കെ., സിജേഷ് ദശരഥൻ തുടങ്ങിയവരും സംസാരിച്ചു.

ചടങ്ങിന് എ.എൻ. സിദ്ധപ്രസാദ് നന്ദി പറഞ്ഞു.

Related posts

ഉടമയെ കുത്തിമറിച്ചിട്ട ശേഷം വിരണ്ടോടിയ എരുമയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും പിടികൂടാനായില്ല

Sudheer K

റോസി അന്തരിച്ചു.

Sudheer K

ഇന്ധന വില വർദ്ധനവ്: താന്ന്യത്ത് പ്രതിഷേധവുമായി മണ്ഡലം കോൺഗ്രസ് കമ്മറ്റി

Sudheer K

Leave a Comment

error: Content is protected !!