News One Thrissur
Updates

യുവതിയെ വാട്സ് ആപ്പ് കോളിൽ വിളിച്ച് മാനഹാനി വരുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ : ഓൺലൈൻ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ ഫോണിലേക്ക് വാട്സ് ആപ്പ് വീഡിയോ കോൾ വിളിച്ച് മാനഹാനി വരുത്തിയതിന് യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം തോപ്പുംപടി സ്വദേശി കട്ടിയാട്ട് വീട്ടിൽ ടോണി (32) യെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ടോണി തോപ്പുംപടി പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനശല്യം വരുത്തിയ കേസിലെ പ്രതിയാണ്. പോലീസ് ഇൻസ്പെക്ടർ ബി.കെ.അരുൺ,, എസ്.ഐ. സെബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

നാട്ടികയിൽ സി.സി. മുകുന്ദന് പിന്തുണയില്ല; സ്വന്തം സ്ഥാനാർഥിയെ നിർത്താൻ യുഡിഎഫ് നീക്കം.

Sudheer K

ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

Sudheer K

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Sudheer K

Leave a Comment

error: Content is protected !!