News One Thrissur
Updates

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

തൃശൂർ: ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) തൂങ്ങി മരിച്ചത്.

ദേവസിയും ഭാര്യ അല്‍ഫോണ്‍സയും കുറെ നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെ അല്‍ഫോൻസ താമസിക്കുന്ന വീട്ടില്‍ എത്തിയ ദേവസ്സി അല്‍ഫോൻസയെ ചുറ്റികൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു.

തലയ്ക്ക് സാരമായ പരിക്കറ്റേ അല്‍ഫോണ്‍സയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. പണം ഇടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Related posts

സതീഷ് കുമാറിൻ്റെ ശില്പചാരുതയിൽ കുമിഴ് മരത്തിൽ തീർത്ത അനന്തശയനം ശ്രദ്ധേയം

Sudheer K

വടക്കേ കാരമുക്ക് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു.

Sudheer K

വേലുണ്ണി മാസ്റ്റർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!