News One Thrissur
Updates

സതീഷ് കുമാറിൻ്റെ ശില്പചാരുതയിൽ കുമിഴ് മരത്തിൽ തീർത്ത അനന്തശയനം ശ്രദ്ധേയം

ചേർപ്പ് : ക്ഷീരസാഗരത്തിൽ അനന്തന് മീതെ ശയിക്കുന്ന മഹാവിഷ്ണവും അരികിൽ ഭൂമിദേവിയും ലക്ഷ്മി ദേവിയും വിരാജിക്കുന്ന കുമിഴ് മരത്തിൽ തീർത്ത കൂറ്റൻ ദാരുശിൽപ്പം ശ്രദ്ധേയമാകുന്നു. യുവദാരു ശിൽപിചേർപ്പ് കിഴക്കൂട്ട് സതീഷ് കുമാറാണ് ശിൽപ്പം പണിതീർത്തത്. 8.25 അടി നീളവും, 5.5 അടി വീതിയുമുള്ള ശില്പം എട്ടു മാസം കൊണ്ടാണ് പൂർത്തീകരിച്ചത്. തിരമാലകളിൽ ഭഗവാൻ്റെ പത്ത് അവതാരങ്ങൾ കൂടി ശിൽപ്പത്തിൽ ഉൾപ്പെടുത്തിയുണ്ട്. മികച്ച ശിൽപത്തിന് ദേശീയ പുരസ്ക്കാരത്തിന് ഹാൻഡി ക്രാഫ്റ്റ് നാഷനൽ അവാർഡ് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഈ ശിൽപമാണെന്സതീഷ് കുമാർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ സംസ്ഥാനലളിതകലാ അക്കാദമിയുടെ അവാർഡിനായിട്ടുള്ള മത്സരത്തിലും സതീഷ് കുമാറിൻ്റെ ഇൻസൈസ് ഔട്ട്സൈസ് ശിൽപവും അവസാന ഘട്ടം വരെ ഉണ്ടായിരുന്നു . വത്തിക്കാനിലെ മാർപാപ്പയുടെ സ്വകാര്യ മ്യൂസിയത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാനോ ലാസ്റ്റ് സപ്പർ ,നടൻ മോഹൻലാലിന് വേണ്ടി പ്രണയ സൗഗന്ധികം ഉൾപ്പെടെ നിരവധി ശിൽപങ്ങൾനിർമ്മിച്ച് ശ്രേദ്ധേയനായ സതീഷ് കുമാർ .ശിൽപിയായ കിഴക്കൂട്ട് രാമചന്ദ്രൻ്റെയും ലക്ഷ്മികുട്ടിയുടെയും മകനാണ്. ഭാര്യ പ്രിയ മക്കൾ വിസ്മയ, ഭരത് ചന്ദ്രൻ.മാപ്രാണത്ത് വിസ്മയം വുഡൻ സ്റ്റോറീസ് എന്ന പേരിൽ ദാരുശിൽപനിർമ്മാണ ഗാലറിയും സതീഷ് കുമാർ നടത്തുന്നുണ്ട്.

Related posts

ലോറൻസ് അന്തരിച്ചു.

Sudheer K

15 ദിനങ്ങൾ നീണ്ടുനിൽക്കുന്ന നാടക രാവിന് തൃപ്രയാറിൽ തുടക്കമായി.

Sudheer K

തൃപ്രയാർ നാടകവിരുന്ന്; പ്രവേശന പാസ് പ്രകാശനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!