News One Thrissur
Updates

തൃപ്രയാർ നാടകവിരുന്ന്; പ്രവേശന പാസ് പ്രകാശനം ചെയ്തു

തൃപ്രയാർ: സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന തൃപ്രയാർ നാടകവിരുന്നിന്റെ പ്രവേശന പാസ് പ്രകാശനം ചെയ്തു. തൃപ്രയാർ നാടകവിരുന്ന് ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് തൃപ്രയാർ പ്രസ് ക്ലബ് പ്രസിഡൻറ് ടി. എസ്. മുനീബിന് പാസ് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ജനറൽ കൺവീനർ കെ. വി. രാമകൃഷ്ണൻ, പബ്ലിസിറ്റി ചെയർമാൻ കെ. ആർ. മധു, കെ. ആർ. ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യദിവസമായ സെപ്റ്റംബർ 20ന് തൃപ്രയാർ നാടകവിരുന്ന് നാടക സംഘത്തിന്റെ ‘ദ ലാസ്റ്റ് പെഗ്’, 21 ന് കൊല്ലം അശ്വതി ഭാവനയുടെ ‘മായാ വർണ്ണം’ 22 ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി’ 23 ന് ചിറയിൻകീഴ് അനുഗ്രഹയുടെ ‘കുമ്മാട്ടി’ 24 ന് കോഴിക്കോട് രംഗഭാഷയുടെ ‘ഒരുക്കം’ 25 ന് ചങ്ങനാശ്ശേരി അണിയറയുടെ ‘തിര’ 26 ന് തിരുവനന്തപുരം സൗപർണികയുടെ ‘പടയോട്ടം’27 ന് ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ ‘കൂട്’ 28 ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ശ്വാസം’ 29 ന് തിരുവനന്തപുരം സചേതനയുടെ ‘ഡാം’ 30 ന് കോഴിക്കോട് നവചേതന തീയറ്റർ ഗ്രൂപ്പിന്റെ മഹാബലി, ഒക്ടോബർ ഒന്നിന് ആലപ്പുഴ സൂര്യകാന്തിയുടെ ‘ജീവന്റെ ജീവൻ’ 2 ന് അമ്പലപ്പുഴ സാരഥിയുടെ ‘ഞാൻ അപ്രസക്തൻ’ 3 ന് വള്ളുവനാട് നാദത്തിന്റെ ‘തമ്പുരാൻ’ 4 ന് തിരുവനന്തപുരം സംഘ കേളിയുടെ ‘അക്ഷര പൊട്ടൻ’ എന്നീ നാടകങ്ങളാണ് തൃപ്രയാർ നാടകവിരുന്നിൽ അവതരിപ്പിക്കുക

Related posts

ടൈൽസ് കട്ടിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് ചിറക്കൽ സ്വദേശിയായ യുവാവ് മരിച്ചു

Sudheer K

അജ്ഞാത വാഹനമിടിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു.

Sudheer K

ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സന്ധ്യ

Sudheer K

Leave a Comment

error: Content is protected !!