News One Thrissur
Updates

ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സന്ധ്യ

തൃപ്രയാർ: കെപിസിസി സംസ്കാരസാഹിതി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എംപി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എം ടി വാസുദേവൻ നായർ, സുകുമാർ അഴീക്കോട് എന്നിവരെ പോലും വിയോജിപ്പ് രേഖപ്പെടുത്താൻ ആർജ്ജവം കാണിച്ച നിരൂപകനാണ് അദ്ദേഹം. മലയാളത്തിലെ നിരൂപകരെല്ലാം ഒരു ഭാഗത്തും അവരുടെ മറുഭാഗത്തായിരുന്നു എന്നും ബാലചന്ദ്രൻ വടക്കേടത്തിന്റെ സ്ഥാനം. എന്നും എതിർപ്പുകൾ നേരിടേണ്ടി വരികയും ആ എതിർപ്പുകളെ സധൈര്യം നേരിടുകയും ചെയ്ത നിരൂപകൻ തന്റെ വിയോജിപ്പ് പരസ്യമായി തന്നെ പ്രകടിപ്പിക്കാൻ ആർജ്ജവമുള്ള സാഹിത്യകാരനായിരുന്നുവെന്നും എംപി സുരേന്ദ്രൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രീതി പ്രേമചന്ദ്രൻ, ശോഭ സുബിൻ, പ്രേമചന്ദ്രൻ വടക്കേടത്ത് എന്നിവർ മുഖ്യാതിഥികളായി. പ്രഥമ ബാലചന്ദ്രൻ വടക്കേടത്ത് പുരസ്കാരം വളർന്നുവരുന്ന പ്രതിഭകൾ ഏറ്റുവാങ്ങി. കെ വി മോഹനൻ, വത്സല ടീച്ചർ, പി.എൻ. സുനിൽ, ഇമ ബാബു, ഹുസൈർ മുഹമ്മദ്, മോഹൻദാസ് ചെറുതുരുത്തി,ഹുസൈൻ പുതിയ വീട്ടിൽ, ദിനേശ് രാജ്, അരുൺ ഗാന്ധിഗ്രാം, സജന ഷാജഹാൻ, കൃഷ്ണനുണ്ണി, ജോജി കൃഷ്ണപ്രിയ, കെ.എൻ. കണ്ണൻ, ഉത്തര മണികണ്ഠൻ, കെ.വി. മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Related posts

കെ.പി. രാമകൃഷ്ണൻ അന്തരിച്ചു.

Sudheer K

കൊരട്ടിയിൽ കിടക്ക കടയിൽ വൻ തീപിടിത്തം.

Sudheer K

പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നു

Sudheer K

Leave a Comment

error: Content is protected !!