News One Thrissur
Updates

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയ സംഘം പിടിയിൽ.

തൃശൂർ: മാള വടമയിൽ വീട്ടിൽ നിന്ന് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയ സംഘം പിടിയിൽ. ആറുപേരാണ് പിടിയിലായത്. വടമ സ്വദേശികളായ ആഷിഖ്, ഉനൈസ്, മേത്തല സ്വദേശികളായ രാജഗോപാൽ, സിജീഷ്, മാള പള്ളിപ്പുറം സ്വദേശി നജീബ്, നെയ്ക്കുടി സ്വദേശി ഫാസിൽ എന്നിവരാണ് അറസ്റ്റിലായത്.
വടമയിൽ താമസിക്കുന്ന നടുമുറി വീട്ടിൽ ജയറാം, മകൻ ഹരികൃഷ്ണൻ എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്.
എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. ഒന്നര ലക്ഷം രൂപയും ലാപ്ടോപ്, ടാബ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും സംഘം തട്ടിയെടുത്തിരുന്നു.

Related posts

കർണാടകയിൽ യാത്രയ്ക്കിടെ ട്രെയിനിൽ നിന്നുംവീണ് തൃശൂർ സ്വദേശി മരിച്ചു

Sudheer K

കയ്പമംഗലത്ത് ബസിടിച്ച് യുവാവ് മരിച്ച സംഭവം: ബസ് ഡ്രൈവർ റിമാൻ്റിൽ

Sudheer K

മാധ്യമ വേട്ടക്കെതിരെ കെ ജെ യു പ്രതിഷേധ സംഗമം നടത്തി .

Sudheer K

Leave a Comment

error: Content is protected !!