കാഞ്ഞാണി: മാധ്യമ സ്ഥാപനത്തിനും പ്രവർത്തകർക്കും നേരെ കഴിഞ്ഞ ദിവസം കേരള പോലീസ് നടത്തിയ വേട്ടക്കെതിരെ കേരള ജേർണലീസ്റ്റ്സ് യൂണിയൻ (കെ ജെ യു) പാവറട്ടി – അന്തിക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.കെ ജെ യു സംസ്ഥാന
എകസികൂട്ടീവ് കമ്മറ്റി അംഗം ജോസ് വാവേലി അധ്യക്ഷനായി.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗൺസിൽ അംഗം എ വി ശ്രീവത്സൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡൻ്റ് അബ്ബാസ് വീരാവുണ്ണി, കെ എസ് ശശീധരൻ, സുബ്രൻ അന്തിക്കാട്, ടി എസ് സജീഷ് എന്നിവർ സംസാരിച്ചു.
പടം അടിക്കുറിപ്പ്:
ജില്ലാ പഞ്ചായത്ത് മെമ്പറുമായ രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
