News One Thrissur
Updates

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ യുവാവ് പോലീസ് പിടിയിൽ

തൃശൂർ: മാള ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച മോഷണക്കേസ് പ്രതി പിടിയിൽ. ചെറുവാളൂർ സ്വദേശി തളിയത്ത് വീട്ടിൽ ആഷിഖ് (20) ആണ് മാള പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് 04.30 ഓടെ മാള എസ്.എച്ച്.ഒ വിശാഖ് കെ. വിശ്വന്റെ നേതൃത്വത്തിൽ ടൗണിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹെൽമറ്റ് ധരിക്കാതെ അശ്രദ്ധമായി ബൈക്കോടിച്ചു വന്ന ആഷിഖിനെ ശ്രദ്ധിച്ചത്. പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് മാള പൊലീസ് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ബൈക്ക് സഹിതം കസ്റ്റഡിയിലെടുത്തത്.

തുടർന്ന് ആഷിഖിനെ ചോദ്യം ചെയ്തതിൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഈ മാസം 10-ന് എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തുനിന്നും മോഷ്ടിച്ചതാണെന്നും അതിന് എളമക്കര സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്നും കണ്ടെത്തുകയായിരുന്നു. പ്രതിയെയും കസ്റ്റഡിയിലെടുത്ത വാഹനവും തുടർനടപടികൾക്കായി എളമക്കര പൊലീസിന് കൈമാറി.

ആഷിഖ് 2024 നവംബർ 16-ന് മാള ക്രിസ്ത്യൻ പള്ളിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലെ പ്രതിയാണ്.

Related posts

വെൽഡിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

Sudheer K

കണ്ടശ്ശാങ്കടവ്: പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം.

Sudheer K

കാഞ്ഞാണി ബസ് സ്റ്റാൻ്റ് തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം.

Sudheer K

Leave a Comment

error: Content is protected !!