News One Thrissur
Updates

കണ്ടശ്ശാങ്കടവ്: പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം.

കണ്ടശ്ശാങ്കടവ്: പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ.എം. സുബിൻ അധ്യക്ഷനായി. മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ്, ജില്ല പഞ്ചായത്ത് അംഗം കെ.പി. സന്ദീപ്, വാർഡ് അംഗം ജോജു തേയ്ക്കാനത്ത്, പ്രിൻസിപ്പൾ എ.അബീദ, പി.എ. കിരൺ, നെൽസൺ.വി.മാത്യു, സി.പി. പ്രജിത, കെ.ബി. വിനയൻ, പി.എസ്. ബാബു, എൻ.ബി.ഷിമ, ബീന.കെ.മേനോൻ. എന്നിവർ സംസാരിച്ചു. എസ് എസ് എൽ സി, പ്ലസ് വൺ – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പി
ബി. ദേവനന്ദ, ലക്ഷ്മി.കെ.രഞ്ജിത്ത്, എ.ആർ.ഹാദിയ, കെ.എം.ദേവനന്ദ. എന്നി വിദ്യാർത്ഥികളെ ചടങ്ങിൽ എംഎൽഎ ആദരിച്ചു.വിദ്യാഭ്യാസത്തിൻ്റെ അന്ത:സത്ത നല്ല മനുഷ്യരെ വാർത്തെടുക്കുക എന്നത് കൂടിയാണെന്നും മനുഷ്യരെന്ന നിലയിൽ നമ്മിലുളള അഹന്തയും അഹംഭാവവും വിദ്യാഭ്യാസം കൊണ്ട് രാകി മിനുക്കി നമ്മൾ തന്നെ സ്ഫുടം ചെയ്‌തെടുക്കണമെന്ന് സി.രവീന്ദ്രൻ നാഥ് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.

 

ക്യാപ്ഷൻ:കണ്ടശ്ശാങ്കടവ്പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ.സി രവീന്ദ്രനാഥ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Related posts

പുത്തൻപീടിക സ്വദേശി കുഴഞ്ഞു വീണ് മരിച്ചു.

Sudheer K

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sudheer K

സുജാത അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!