News One Thrissur
Updates

പ്രമേഹ രോഗ നിർണയത്തിനായി തൃശൂർ ജില്ലയിൽ ചക്കര വണ്ടിഓട്ടം തുടങ്ങി.

തൃശൂർ: കല്യാൺ സിൽക്സ് ചെയർമാൻ ടിഎസ് പട്ടാഭിരാമൻ്റെ 75ആം ജന്മദിനം ആഘോഷിക്കുന്ന തിൻ്റെ ഭാഗമായി കിംസ് ആശുപത്രിയിൽ കല്യാൺ സിൽക്സ് സംയുക്തമായി ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കമിട്ടു.കിംസ് ആശുപത്രി കേരള ഡയറക്ടർ ഫർഹാൻ യാസീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
കുരിയച്ചിറ കല്യാൺ സിൽക്സ് ഹോൾസെയിൽ വിഭാഗത്തിൻ്റെ പരിസരത്തുനിന്നും ടി എസ് പട്ടാഭിരാമൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രമേഹ രോഗ നിർണയത്തിനായി സജ്ജമാക്കിയ ചക്കര വണ്ടി തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തി പ്രമേഹവും ബിപിയും സൗജന്യമായി പരിശോധിക്കാനാകും. ജീവൻ രക്ഷാപ്രവർത്തനങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ വിവരണവും പ്രായോഗിക പരിശീലനവും നൽകും.
ഡോ. ആൻ്റണി കള്ളിയത്ത്,ഡോ. അജയ് നാഥൻ, ഡോക്ടർ വിനീത് വേണുഗോപാൽ ,പി ആർ ഓ ജ്യോതി പ്രസാദ് എന്നിവർ പങ്കെടുത്തു

Related posts

കുട്ടൻ അന്തരിച്ചു.

Sudheer K

എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ ആർ ശങ്കർ സ്മൃതി സംഗമം നടത്തി.

Sudheer K

പെരിങ്ങോട്ടുകര – പുത്തൻപീടിക റോഡിൽ കുഴിയിൽ വീണ് അപകടം പതിവായി; അധികൃതർക്കെതിരെ നടപടിയാവശ്യപ്പെട്ട് താന്ന്യം പഞ്ചായത്തംഗത്തിൻ്റെ പ്രതിഷേധ സമരം

Sudheer K

Leave a Comment

error: Content is protected !!