News One Thrissur
Updates

എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ ആർ ശങ്കർ സ്മൃതി സംഗമം നടത്തി.

തൃപ്രയാർ: എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ ആർ.ശങ്കർ അനുസ്മരണയോഗം നടത്തി.
യൂണിയൻ ഹാളിൽ നടന്ന സംഗമം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായും എസ് എൻ ട്രസ്റ്റ്ര പീകരിച്ച 12 കോളേജുകൾ സ്ഥാപിച്ചും എസ്എൻഡിപി യോഗത്തിന് ദിനമണി എന്ന പത്രം സ്ഥാപിച്ചതും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും ശ്രീനാരായണ മെഡിക്കൽ മിഷൻ ആരംഭിച്ചതും തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു ആർ ശങ്കറെന്ന് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഓർമ്മപ്പെടുത്തി.

എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തീകരിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു.നവംബർ 29ന് നാട്ടിക ശ്രീനാരായണ ഹാളിൽ വച്ച് സ്വീകരണവും ആദരവും നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് സുദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പള്ളി ,ബോർഡ് മെമ്പർ ജയന്തൻപുത്തൂർ യൂണിയൻ കൗൺസിലർമാരായകെ ജി നാരായണ ദാസ്, കെഎസ്‌ ദീപന്‍, സി എസ് ഗണേശൻ, നരേന്ദ്രൻ തയ്യിൽ, ബിനോയ് പാണപറമ്പിൽ, സലീം തഷ്ണാത്ത്’, പ്രചോദ് പി. എസ്സ് , ബിന്ദു മനോജ്, ശ്രീജ മൗസ്വമി തുടങ്ങിയവർ സംസാരിച്ചു.

Related posts

വാടാനപ്പള്ളിയിൽ സിപിഐ നേതാവ് സിപിഎമ്മിൽ.

Sudheer K

ശ്രീമോൻ അന്തരിച്ചു.

Sudheer K

കുഞ്ഞപ്പു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!