തൃപ്രയാർ: ഏകാദശി, ശബരിമല മണ്ഡലകാലം എന്നിവ പ്രമാണിച്ച് തൃപ്രയാർ ക്ഷേത്രത്തിലേക്കുള്ള അനിയന്ത്രിതമായ ഭക്തജനതിരക്ക് അനുഭവപ്പെടുന്നതിനാലും, ഗതാഗതകുരുക്ക് രൂക്ഷമാകുന്നതിനാലും താഴെ പറയുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ പാലിക്കേണ്ടതാണ്.
1. തൃപ്രയാർ സെൻററിൽ നിന്ന് തൃപ്രയാർ അമ്പലത്തിലേക്കുളള റോഡിലെ ഇരുവശത്തുമുള ള വാഹന പാർക്കിംങ്ങ് നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
2. അന്തിക്കാട് ഭാഗത്തു നിന്നും വരുന്ന ചെറുവാഹനങ്ങൾ വർക്ക് ഷോപ്പ് ജംഗ്ഷൻ വഴി ഇടതു തിരിഞ്ഞ് പോകേണ്ടതാണ്.
3. ഗുരുവായൂരിൽ നിന്ന് വരുന്ന ബസുകൾ ഫ്ലൈഓവറിന്റെ അടുത്തുളള യു ടേൺ എടുത്ത് ബസ് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
