News One Thrissur
Updates

കാഞ്ഞാണി ബസ് സ്റ്റാൻ്റ് തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം.

കാഞ്ഞാണി: ബസ് സ്റ്റാന്റ് പൊതുജനങ്ങൾക്കും ഗതാഗതത്തിനും തുറന്ന് നൽകാത്തതിനെതിരെ പ്രതിഷേധം. എൽഡിഎഫ് അംഗങ്ങൾ ഭരണ സമിതി യോഗം ബഹിഷ്ക്കരിച്ച് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ആഗസ്റ്റ് 25 നാണ് ബസ്റ്റാന്റ് നവീകരണവുമായി പൊളിച്ചിട്ടത്. സാധാരണ ബസ് സ്റ്റാന്റ് നവീകരണത്തിനായി തീരുമാനമെടുത്ത് പണി ആരംഭിക്കുന്ന തലേ ദിവസം കടക്കാരെ അറിയിക്കാറുണ്ട്.എന്നാൽ മുൻകൂട്ടി കടക്കാരെ അറിയിച്ചില്ല , മാത്രമല്ല ഓണക്കാലമായതിനാൽ പത്തു ദിവസം കൂടി കഴിഞ്ഞ് പണി നടത്തിയാൽ മതിയെന്ന് കച്ചവടക്കാർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് പ്രസിഡന്റ് അത് അംഗീകരിച്ചില്ലെന്നും എൽ ഡി എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. അഗസ്റ്റ് 26 അത്തം മുതലുള്ള ഓണ വിപണി ബസ്റ്റാന്റിലെ കടക്കാർക്ക് ലഭിച്ചില്ല. അവർ വാടകയിനത്തിൽ കുറവ് ആവശ്യപ്പെട്ടുകൊണ്ട് ഭരണ സമിതിയ്ക്ക് കത്ത് നൽകിയെങ്കിലും പ്രസിഡന്റ് അത് മറച്ചുവെച്ചു. കാഞ്ഞാണിയിൽ ഓണക്കാലത്ത് ഉണ്ടായ ഗതാഗത കുരുക്ക് പഞ്ചായത്ത് പ്രസിഡന്റ് സൃഷ്ടിച്ചതാണെന്ന് എൽ ഡി എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. ബസ്റ്റാന്റ് സെപ്തംബർ 16 ന് തുറന്ന് നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പതിനെട്ടായിട്ടും തുറക്കാതെ വന്നപ്പോഴാണ് എൽ ഡി എഫ് അംഗങ്ങൾ ഭരണ സമിതിക്കകത്ത് പ്രതിഷേധിക്കുകയും ഭരണ സമിതി ബഹിഷ്ക്കരിക്കുകയും ചെയ്തത് ഗ്രാമ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ സമരം ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ഷാനി അനിൽകുമാർ, ബിന്ദു സതീഷ് ധർമ്മൻ പറത്താട്ടിൽ, ഷേളി റാഫി എന്നിവർ സംസാരിച്ചു.

Related posts

ഷാഫി പറമ്പിൽ എംപിക്കു നേരെ പോലീസ് അതിക്രമം: കോൺഗ്രസ് വലപ്പാട് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

Sudheer K

ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റലിടിച്ച് അപകടം

Sudheer K

എടവിലങ്ങിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!