News One Thrissur
Updates

നിരോധിത പുകയില ഉത്പന്നങ്ങളുമായി തളിക്കുളം സ്വദേശി പിടിയിൽ

വാടാനപ്പള്ളി : സ്കൂൾ കുട്ടികളെയും മറ്റും ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി തളിക്കുളം സ്വദേശി പിടിയിൽ. തളിക്കുളം ഇടശ്ശേരി ബീച്ച് റോഡ് സ്വദേശി കറത്തുപാറൻ വീട്ടിൽ ദിവാകരൻ (62) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി 07.50 ഓടെ വാടാനപ്പള്ളി ഇടശ്ശേരി ജംഗ്ഷനിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. കുട്ടികൾക്കും യുവാക്കൾക്കുമായി ലഹരി വസ്തുക്കൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാൾ എട്ട് കേസുകളിൽ പ്രതിയാണ്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ സുരേഷ്കുമാർ കെ, ഗോകുൽ, ജി.എസ്.ഐ രഘുനാഥൻ, സി.പി.ഒ അഖിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Related posts

ചേർപ്പ് ജൂബിലി തേവർ പാടശേഖരത്തിൽ മുണ്ടകൻ കൃഷി; ഒരുക്കങ്ങൾ തുടങ്ങി.

Sudheer K

തൃപ്രയാർ തേവർ പള്ളിയോടത്തിൽ പുഴ കടന്നു ;ഗ്രാമപ്രദക്ഷിണം ഇനി കിഴക്കെ കരയിൽ

Sudheer K

നാട്ടികയിലെ ടോൾ പിരിവിനെതിരെ “ഈ ടോളും കടന്ന് ” യുഡിഎഫിന്റെ പ്രതിഷേധ സമരം

Sudheer K

Leave a Comment

error: Content is protected !!