തൃപ്രയാർ: ടോൾ കൊള്ളക്ക് നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഗാന്ധിയൻ മാർഗ്ഗത്തിലുള്ള നിയമ ലംഘന സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും സമരസമിതി ചെയർമാനുമായ ജോസ് വള്ളൂർ പറഞ്ഞു.
ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നടത്തിയ “ഈ ടോളും കടന്ന് ” എന്ന സമരപരിപാടി ഉദ്ഘാടനം ചെയ്ത‌് പ്രസംഗിക്കുകയായിരുന്നു ജോസ് വള്ളൂർ. നിർമ്മാണം നിലച്ച എടമുട്ടം അടിപാതയിൽ നിന്ന് ആരംഭിച്ച പ്രതിഷേധയാത്ര നാട്ടിക ടോൾ പ്ലാസയിലുടെ ടോൾ കൊടുക്കാതെ നിയമലംഘനം നടത്തി പണിപൂർത്തിയാകാത്ത വാടാനപ്പിള്ളി മേൽപ്പാലത്തിന് സമീപം സമാപിച്ചു. ബൈക്കുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ടെമ്പോകൾ, ലോറികൾ, ട്രാവലറുകൾ, ചരക്ക് വാഹനങ്ങൾ, ബസ്സുകൾ ഉൾപ്പടെ ഒട്ടേറെ വാഹനങ്ങളും 100 കണക്കിന് പ്രവർത്തകരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
ടി.എം. നാസർ അദ്ധ്യക്ഷത വഹിച്ച ഫ്ളാഗ് ഓഫ് ചടങ്ങിൽ യു ഡി എഫ് നേതാക്കളായ സുനിൽ ലാലൂർ, ശോഭ സുബിൻ, നൗഷാദ് ആറ്റുപറമ്പത്ത്, കെ..എഫ്. ഡൊമിനിക്, സി.സി. ബാബുരാജ്, സജയ് വൈലപ്പിള്ളി, വി.ജി. അശോകൻ, കെ.എസ്. ദീപൻ, വി. ആർ. വിജയൻ, കെ. ഗോപാലകൃഷ്‌ണൻ, ജെയ്‌ജു സെബാസ്റ്റ്യൻ, കെ.എ. ഷൗക്കത്തലി, അഡ്വ. യദു കൃഷ്‌ണ, ഷൈൻ നാട്ടിക, ഗോകുൽ ഗുരുവായൂർ, പി. എസ്. പി. നസീർ, എൻ. എം. കെ. നബീൽ, ബീന സുരേന്ദ്രൻ, ഡോ. ആന്റോ ലിജോ, ഇർഷാദ് ചേറ്റുവ, രഞ്ചില ഗിരി, പി. വിനു, അഡ്വ. സുഷീൽ ഗോപാൽ, ക്ലമന്റ് ഫ്രാൻസിസ്, സുനിൽ പി. മേനോൻ, പി. എം. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.
