ത്യപ്രയാർ: വലപ്പാട് സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽക്കേസിലെ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. നാട്ടിക ചെമ്മാപ്പിള്ളി സ്വദേശി വെള്ളാഞ്ചേരി വീട്ടിൽ നിതിൻ (വക്കാണം കുട്ടു – 32 ) യാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് നാടുകടത്തിയത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ നൽകിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരയണൻ ടി ഐ പി എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
നിതിന്റെ പേരിൽ വലപ്പാട്, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിലായി മുന്ന് വധശ്രമ കേസുകൾ, ലഹരിക്കടിമപ്പെട്ട് മനുഷ്യജീവനപകടം വരത്തക്കവിധം വാഹനമോടിച്ച കേസ് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്, മയക്കുമരുന്ന് ഉപയോഗിച്ച കേസ്, ആയുധ നിയമ പ്രകാരമുള്ള രണ്ടു കേസ്, ലഹരിക്കടിമപെട്ട പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്, നാല് അടിപിടികേസുകൾ ഉൾപ്പടെ16 കേസുകളിൽ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.അനിൽകുമാർ, എസ് ഐ ഹരി ,എസ് സി പി ഒ സുബി എന്നിവർ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും നേതൃത്വം നൽകി.
