News One Thrissur
Updates

കയ്പമംഗലത്ത് ബസിടിച്ച് യുവാവ് മരിച്ച സംഭവം: ബസ് ഡ്രൈവർ റിമാൻ്റിൽ

കയ്പമംഗലം : കയ്പമംഗലം 12 ൽബസിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. എസ്.എൻ.പുരം ആല സ്വദേശി തോട്ടാശ്ശേരി വീട്ടിൽ സുജിത്ത് (38) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കുറ്റകരമായ നരഹത്യക്കുള്ള വകുപ്പ് ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

വ്യാഴാഴ്ച വൈകീട്ട് 05.30 യോടെ ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന വലിയപറമ്പിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ച് അപകടമുണ്ടാക്കിയത്. ഗുരുവായൂർ ഭാഗത്ത് നിന്ന് വന്ന ബസ് കൈപ്പമംഗലം 12 ൽ നിർമ്മാണത്തിലിക്കുന്ന ദേശീയപാത 66 റോഡിൽ കിഴക്ക് വശം സർവ്വീസ് റോഡിലൂടെ പോകാതെ ഗുരുവായൂർ ഭാഗത്തേക്ക് വാഹനങ്ങൾ പോയിരുന്ന പടിഞ്ഞാറെ മെയിൻ ട്രാക്കിലൂടെ താല്ക്കാലികമായി ക്രമീകരിച്ചിരുന്ന വൺവെ സിസ്റ്റം തെറ്റിച്ച് ഓടിച്ചതാണ് അപകടത്തിനിടയാക്കിയത്. അപകടത്തിൽ എടമുട്ടത്ത് താമസിക്കുന്ന ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സ്വദേശി അറക്കൽ വീട്ടിൽ മുഹമ്മദ് അനസ്( 25 ) തത്ക്ഷണം മരിച്ചിരുന്നു. മോട്ടോർ സൈക്കിൾ യാത്രക്കാരനായ മുഹമ്മദ് അനസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയ ബസ് ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്.

അറസ്റ്റിലായ ബസ് ഡ്രൈവർ സുജിത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2006 ൽ ഒരാൾ മരണപ്പെടാൻ ഇടയായ വാഹനാപകടക്കേസിലും, 2008 ൽ ഒരു വധശ്രമക്കേസിലും പ്രതിയാണ്. കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.എച്ച് . ഒ ബിജു.ആർ, എസ് ഐ മാരായ അഭിലാഷ്.ടി, സിയാദ്, ജയ്സൺ സിപിഎം ഷാരൂഖ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Related posts

വാടാനപ്പള്ളിയിൽ തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ.

Sudheer K

ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

വാടാനപ്പള്ളിയിൽ ഊട്ടു തിരുനാളിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!