News One Thrissur
Updates

കണ്ടശ്ശാംകടവ് ജലോത്സവം നാളെ : ചുണ്ടനടക്കം 27 വള്ളങ്ങൾ മാറ്റുരയ്ക്കും

കണ്ടശ്ശാംകടവ്: ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിന് ചുണ്ടൻ വള്ളമടക്കം 26 വള്ളങ്ങൾ മത്സരിയ്ക്കും.

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ

കണ്ടശ്ശാംകടവ് ജലോത്സവം സെപ്തംബർ ആറിന് കാനോലി കനാലിലെ സൗഹൃദ തീരത്ത് നടക്കും.കനോലി കനാലിൽ മൂന്നു ട്രാക്കുകളിലായാണ് മത്സരം നടക്കുക. ഇതിനായി ട്രാക്കുകൾ ഇട്ടുതുടങ്ങി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ സമ്മാനദാനം നിർവഹിയ്ക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, മുരളി പെരുനെല്ലി എംഎൽഎ, സി.സി മുകുന്ദൻ എം.എൽ.എ എന്നിവർ പങ്കെടുക്കും.

ജലോത്സവം ഉച്ചതിരിഞ്ഞ് 2 ന് ഫ്ലാഗ് ഓഫ് ചെയ്യും. . ചുണ്ടൻ വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗത്തിൽപ്പെട്ട വള്ളങ്ങൾ ജല ഘോഷയാത്രയിൽ അണിനിരക്കും. നീന്തൽ മത്സരം നടക്കും.

ജലോത്സവത്തോടനുബന്ധിച്ച് അഞ്ചിന് സാംസ്‌കാരിക സമ്മേളനവും തൃശ്ശൂർ കലാസദൻ അവതരിപ്പിക്കുന്ന മെഗാ ഗാനമേള നടക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ വി. എൻ. സുർജിത്ത്,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. വി. വിനോദൻ എന്നിവർ പറഞ്ഞു

Related posts

സൈബർ തട്ടിപ്പ്: ചെന്ത്രാപ്പിന്നി സ്വദേശിയുടെ ഒന്നരക്കോടിയിലധികം തട്ടിയെടുത്ത രണ്ട് പേര് അറസ്റ്റിൽ

Sudheer K

വാടാനപ്പള്ളിയിൽ വ്യാപാരിക്കെതിരെ കേസ്: വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു.

Sudheer K

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!