തൃപ്രയാർ : ക്ഷേത്രത്തിനു മുന്നിലെ കനാലിക്കനാലിൽ നടക്കുന്ന തൃപ്രയാർ ജലോത്സവം ഇന്ന്. ഉച്ചക്ക് രണ്ടിന് ജലോത്സവ മേള മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ എ ഫ്ലാഗ് ഓഫ് നിർവഹിക്കും.എ, ബി.ഡിവിഷനുകളിലായി മത്സരം.കളക്ടർ അർജുൻ പാണ്ഡ്യൻസമ്മാനദാനം നിർവ്വഹിക്കും. ചെയർമാൻ പി എം. അഹമ്മദ് ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത് നേതൃത്വം നൽകും. തൃപ്രയാർ വള്ളം കളിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി ജില്ലാ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാർ പറഞ്ഞു. ഇതിനായി ബോട്ട് പട്രോളിംഗ്, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പോലീസിന്റെ രഹസ്യ നിരീക്ഷണം, സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പോലീസ് സേവനം, ഡ്രോൺ നിരീക്ഷണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡാൻസാഫ് (District Anti Narcotics Special Action Force). എന്നിവരെ നിയോഗിക്കും.
സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും. ഡി.വൈ.എസ്.പി മാരായ ബിജോയ്.പി.ആർ (സ്പെഷ്യൽ ബ്രാഞ്ച്), ഷാജു.സി.എൻ (ഇരിങ്ങാലക്കുട), രാജു.വി.കെ (കൊടുങ്ങല്ലൂർ) എസ്.എച്ച്.ഒ മാരായ സരിൻ.എ.എസ് (അന്തിക്കാട്), അനിൽകുമാർ. (വലപ്പാട്), എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നത്.
