News One Thrissur
Updates

സൈബർ തട്ടിപ്പ്: ചെന്ത്രാപ്പിന്നി സ്വദേശിയുടെ ഒന്നരക്കോടിയിലധികം തട്ടിയെടുത്ത രണ്ട് പേര് അറസ്റ്റിൽ

തൃശൂർ: സൈബർ തട്ടിപ്പിലൂടെ ചെന്ത്രാപ്പിന്നി സ്വദേശിയുടെ ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ 2 പ്രതികളെ മുംബൈയിൽ നിന്നും പിടികൂടി. മുംബൈ സ്വദേശികളായ മുഹമ്മദ് ഹസ്സൻ ഹാനിഫ് സെയ്ദ് (23) അൻസാരി മുഹമ്മദ് സിംബാദ് ഹൈദർ (24) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ചെന്ത്രാപ്പിന്നി സ്വദേശിയായ പരാതിക്കാരന് 2023 മാർച്ച് മാസത്തിൽ തപാൽ മുഖാന്തിരം നാപ്റ്റോൾ കമ്പനിയുടെ പേരിൽ ലഭിച്ച പാർസലിൻ്റെ കൂടെ ഉണ്ടായിരുന്ന ലക്കി ഡ്രോയിൽ പെങ്കെടുത്തപ്പോഴാണ് പണം നഷ്ടപ്പെട്ടത്.

സ്ക്രാച്ച് & വിൻ കാർഡ് ഉരച്ച് നോക്കിയപ്പോൾ ഒന്നാം സമ്മാനമായ മാരുതി സ്വിഫ്റ്റ് ഡിസൈർ എന്നും 8,60,000/- എന്നും രേഖപ്പെടുത്തിയതായി കണ്ട് പരാതിക്കാരൻ അത് വിശ്വസിച്ച് പ്രതികൾക്ക് പേര്, ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, പാൻകാർഡ്, മൊബൈൽ നമ്പർ എന്നീ വിരങ്ങൾ വാട്സ് ആപ്പ് മുഖാന്തിരം അയച്ചു കൊടുത്തു. അപ്പോൾ തന്നെ പ്രതികൾ പരാതിക്കാരനെ വിളിച്ച് ഒന്നാം സമ്മാനമായി കാർ ലഭച്ചിട്ടുണ്ടെന്നും കാർ വേണ്ട എങ്കിൽ എട്ട് ലക്ഷത്തി ഇരുപതിനായിരം രൂപ അയക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്നതിനായി 3500 രൂപ ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ ജിഎസ്ടി, സിറ്റി മണി ട്രാൻസ്ഫർ ചാർജ്, ഫാസ്റ്റ് റേഞ്ച് കോഡ് ചാർജ്, കെവൈസി ചാർജ്, ഫൈൻ സിസ്റ്റം അപ്ഡേറ്റ് ചാർജ്, പേയ്മെൻ്റ് മണി അപ്ഡേറ്റ് ചാർജ്, ഇൻകം ടാക്സ്’ ഫയലിംഗ് ചാർജ്, പേ അൺ ബ്ലോക്കിംഗ് ചാർജ്, ഗവ.. പെർമിഷൻ എന്നിങ്ങനെയുള്ള വിവിധ കാരണങ്ങൾ പറഞ്ഞ് പരാതിക്കാരനെക്കൊണ്ട് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിച്ചു. ഈ ചർജുകളെല്ലാം റീഫണ്ടബിൾ ആണെന്നും പ്രൈസ് മണിയോടൊപ്പം ഈ തുകയും തിരികെ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം അയച്ച് വാങ്ങിയത്. ഇത്തരത്തിൽ 1,61,52,750/- (ഒരു കോടി അറുപത്തിയൊന്ന് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി എഴുനൂറ്റമ്പത്) രൂപയാണ് പ്രതികൾ 2023 മാർച്ച് 15 മുതൽ 2023 ജൂൺ 16 വരെ പ്രതികൾ പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്തത്. മുഹമ്മദ് ഹസ്സൻ ഹാനിഫ് സയ്യിദ് എന്നയാളെ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്ന് 14 ലക്ഷത്തോളം രൂപ അയച്ചു വാങ്ങുകയും ഈ തുക എ ടി എം മുഖേനയും ബാങ്ക് ട്രാൻസ്ഫർ വഴിയും പ്രതികൾക്ക് നൽകി രണ്ടായിരം രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാലാണ് അറസ്റ്റ് ചെയ്തത്.

അൻസാരി മുഹമ്മദ് സിംബാദ് ഹൈദർ കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പരാതിക്കാരനിൽ തട്ടിയെടുത്ത പണത്തിൽ നിന്ന് 10 ലക്ഷത്തോളം രൂപ അയച്ചു വാങ്ങുകയും ഈ തുക എ ടി എം മുഖേനയും ബാങ്ക് ട്രാൻസ്ഫർ വഴിയും പ്രധാന പ്രതികൾക്ക് നൽകുകയും കൂടാതെ ഇയാളുടെ സുഹൃത്തുക്കളായ 5 പേരെക്കൊണ്ട് ബാങ്ക് അക്കൗണ്ടുകൾ എടുപ്പിച്ച് അത് ഇയാൾ കൈകാര്യം ചെയ്യുകയും തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിച്ചതായും മുപ്പതിനായിരം രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാലാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വിവിധ ബാങ്കുകളിലായി 13 അക്കൗണ്ടുകൾ ഉണ്ട്.

തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർപി. എസ്. സുജിത്ത്, സബ് ഇൻസ്പെക്ടർമാരായ ഗ്ലാഡിൻ, ടി.എൻ. അശോകൻ, എ.എസ്.ഐ അനൂപ് കുമാർ, എസ്.സി.പി.ഒ എം.കെ.മനോജ്, ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ വി.എസ്.അജിത്ത് എന്നിവർ ചേർന്നാണ് കേസ് അന്വേഷണം നടത്തിയത്.

Related posts

കടലാക്രമണം: വാടാനപ്പള്ളിയിൽ സുരക്ഷക്കായി 5 ലക്ഷം രൂപ അനുവദിച്ചു.

Sudheer K

15 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

Sudheer K

വിലാസിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!