News One Thrissur
Updates

വാടാനപ്പള്ളിയിൽ വ്യാപാരിക്കെതിരെ കേസ്: വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു.

വാടാനപ്പള്ളി : ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു എന്ന ആരോപണത്തിൻ്റെ പേരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയായ പ്രവീൺ ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വാടാനപ്പള്ളി, കണ്ടശ്ശാംങ്കടവ് മേഖലയിലെ വ്യാപാരികൾ തിങ്കളാഴ്ച ഉച്ച വരെ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു. വ്യാപാരഭവനിൽ പ്രതിഷേധ യോഗവും ചേർന്നു. ശേഷം പോലീസ് മേധാവികളുമായി വ്യാപാരി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് ഞായറാഴ്ച കസ്റ്റഡിയിലെടുത്തപ്രവീൺ ജിത്തിനെ തിങ്കളാഴ്ച രാവിലെ 11 ന് മോചിപ്പിച്ചത് . തുടർന്ന് വ്യാപാരികൾ ജംഗ്ഷനിൽ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ. വി അബ്ദുൾ ഹമീദ്, ജന. സെക്രട്ടറി എൻ. ആർ വിനോദ് കുമാർ, ജോയ് മൂത്തേടൻ, അബ്‌ദുൾ ജബ്ബാർ, ജോയ് മോൻ തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ നേട്ടത്തിനായി വ്യാപാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ജില്ല പ്രസിഡൻ്റ് കെ.വി അബ്ദുൾ ഹമീദ് പറഞ്ഞു.

Related posts

പാടശേഖരങ്ങളിൽ യൂറിയ ക്ഷാമം രൂക്ഷം.

Sudheer K

ശിവരാമൻ അന്തരിച്ചു.

Sudheer K

തളിക്കുളത്ത് അനർഹമായി വിധവ പെൻഷൻ: നടപടി എടുത്തില്ലെന്ന് ആക്ഷേപം

Sudheer K

Leave a Comment

error: Content is protected !!