തൃപ്രയാർ : ഭർത്താവ് ഇല്ലെന്ന കൃത്രിമ രേഖയിൽ വിധവാ പെൻഷൻ നൽകിയെന്ന് ആരോപണം ഉയർന്നപ്പോൾ തിരിച്ചടയ്ക്കാൻ തളിക്കുളം പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടും നടപടിയെ ടുത്തില്ലെന്ന് പൊതുപ്രവർത്തകൻ പി.ബി.ഗണേശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു
അനർഹമായി 1.06 ലക്ഷം രൂപ പഞ്ചായത്തിന് നഷ്ടപ്പെടുത്തിയെന്ന് വിവരാവകാശ രേഖ ലഭിച്ചതായും
സംഭവത്തിൽ ബന്ധപ്പെട്ടവർ ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, ഇലക്ഷൻ കമ്മിഷൻ, തദ്ദേശ സ്വയം ഭരണ ജോയിന്റ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.
previous post
