തൃപ്രയാർ : ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി അജ്ഞാത വാഹനമിടിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു. വലപ്പാട് ബീച്ച് കൊല്ലാമ്പി വീട്ടിൽ കരുണാകരൻ്റെ മകൻ അരവിന്ദൻ (53) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് ഏങ്ങണ്ടിയൂർ സൗപണ്ണിക ഓഡിറ്റോറിയത്തിനുമുന്നിലെ ദേശീയപതയുടെ സർവീസ് റോഡിലാണ് സംഭവം. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അരവിന്ദനോടൊപ്പം ഭാര്യ രജനി യുമുണ്ടായിരുന്നു. ഇവർ തലക്ക് ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. മക്കൾ: അജിത്ത്, അഭിജിത്ത്.
previous post
next post
