തൃപ്രയാർ: ശ്രീരാമ ഗവ. പോളിടെക്‌നിക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴു സീറ്റിലും എസ്.എഫ്.ഐക്ക് വിജയം. എം. അനന്തകൃഷ്ണൻ (ചെയ),കെ.ആർ. സഞ്ജയ് (ജന. ക്യാപ് ), കെ.എസ്. അനുപ്രിയ ( ലേഡി വൈ. ചെയ), ടി. അഭിജിത്ത് (വൈ. ചെയ), ടി.എ. വിഘ്നേഷ് (പി.യു.സി), പി.എം. ലാസിം (മാഗസിൻ എഡിറ്റർ) വി.കെ. നിഖില (ആർ ട്‌സ് സെക്രട്ടറി ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്
തുടർന്ന് വിദ്യാർഥികൾ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബി.എസ്. ജ്യോത്സന ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അലോക് മോഹൻ, പ്രസിഡന്റ് എം.എസ്. ഹിജാസ്, ജില്ല ജോയിന്റ് സെക്രട്ടറി സാലിഹ് ഫസലുദ്ദീൻ, കെ.എസ്. പ്രവീൺ, എം. ഫാത്തിമ സനം, നൈ മുഹമ്മദ്, ഗോപിക നന്ദന എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, ഏരിയ കമ്മിറ്റി അം ഗം കെ.എ. വിശ്വംഭരൻ എന്നിവർ ഹാരമണിയിച്ചു.
.
