News One Thrissur
Updates

കയ്പമംഗലത്ത് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

കയ്പമംഗലം : ദേശീയപാത 66ൽ കയ്പമംഗലം 12 ൽ ബസ്സിടിച്ച്, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എടമുട്ടം കരയാമുട്ടം സ്വദേശി അറക്കൽ റഷീദിൻ്റെ മകൻ മുഹമ്മദ് അനസ് (25) ആണ് മരിച്ചത്. എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ആവശ്യത്തിനായി പോയി മടങ്ങി വരവേയാണ് അപകടമുണ്ടായത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേശീയ പാതയിൽ കയ്പമംഗലം 12 ൽ വൺവേ റോഡിലാണ് അപകടം. തെക്ക് നിന്നും വടക്കോട്ടുള്ള റോഡിലൂടെ വരികയായിരുന്ന ബൈക്ക് യാത്രക്കാരനെ വൺവേ തെറ്റിച്ചു കയറി വന്ന ബസ് ഇടിക്കുകയായിരുന്നു, നിയന്ത്രണം വിട്ട ബസിനടിയിൽ കുടുങ്ങിയ ബൈക്കും ബൈക്കു യാത്രക്കാരനുമായി ബസ് ഏതാനും മീറ്റർ ഓടി. പിന്നീട് ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ബൈക്ക് യാത്രികൻ തത്ക്ഷണം മരിച്ചു. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

കേരള കർഷക സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി അരിമ്പൂരിൽ സംയോജിത കൃഷി ആരംഭിച്ചു.

Sudheer K

എടമുട്ടത്ത് ചിന്തുപാട്ട് പാടി ചിരാത് കത്തിച്ച് സംസ്കാരസാഹിതിയുടെ ശബരിമല വിശ്വാസ സംരക്ഷണ പ്രതിഷേധം.

Sudheer K

ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലേക്ക് സ്കൂട്ടർ വീണ് യാത്രക്കാരൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!