News One Thrissur
Updates

എടമുട്ടത്ത് ചിന്തുപാട്ട് പാടി ചിരാത് കത്തിച്ച് സംസ്കാരസാഹിതിയുടെ ശബരിമല വിശ്വാസ സംരക്ഷണ പ്രതിഷേധം.

വലപ്പാട്: സംസ്കാരസാഹിതി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല വിശ്വാസ സംരക്ഷണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. എടമുട്ടം സെന്ററിൽ നടന്ന പ്രതിഷേധ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുതിയവീട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്കാരസാഹിതി എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് ആമുഖപ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് സന്തോഷ് മാസ്റ്റർ, ഐ എൻ ടിയു സി നിയോജക മണ്ഡലം പ്രസിഡൻ്റ് സുമേഷ് പാനാട്ടിൽ, കരയാവട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ. എച്ച്. കബീർ
പഞ്ചായത്ത് മെമ്പർ അജ്മൽ ഷെരീഫ്, വൈശാഖ് വേണുഗോപാൽ, എ.എസ്. ശ്രീജിൽ, സചിത്രൻ തയ്യിൽ,
ഡേവിസ് വാഴപ്പിള്ളി, യു.ആർ.രാഗേഷ്, പ്രീതി രാമചന്ദ്രൻ, സജി തവളക്കുളം, മണി കഴിമ്പ്രം
എന്നിവർ സംസാരിച്ചു.

Related posts

രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ; കൈയിൽ എത്തുക 3600 രൂപ

Sudheer K

കൂരിക്കുഴിയിലെ കത്തിക്കുത്ത്: പ്രധാന പ്രതി പിടിയിൽ

Sudheer K

മുഹമ്മദ് നൂറുദ്ദീൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!