കയ്പമംഗലം: കൂരിക്കുഴിയിൽ കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ പ്രധാനപ്രതി പോലീസ് പിടിയിൽ. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറൻപുരക്കൽ വീട്ടിൽ വിനീഷ് (26) നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.ഈ കേസിലെ മറ്റ് പ്രതികളായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടിൽ നജീബ് (30), പള്ളിപ്പറമ്പിൽ വീട്ടിൽ റിഫാദ് (28) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടിൽ ബിലാൽ (28), ബന്ധുവായ സുൻസാം എന്നിവർക്കാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി കുത്തേറ്റത്. യുവാക്കൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു.ആർ, എസ്.ഐ. അബിലാഷ്.ടി, എ.എസ്.ഐ വിബിൻ, ജി.എസ്.സി.പി.ഒ. മാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
