News One Thrissur
Updates

കണ്ടശ്ശാംകടവ് കനോലി പുഴയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഇറിഗേഷൻ വകുപ്പ് ഉദ്യാഗസ്ഥർ പൊളിച്ചുമാറ്റി

കാഞ്ഞാണി : കണ്ടശ്ശാംകടവ് കനോലി പുഴയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഇറിഗേഷൻ വകുപ്പ് ഉദ്യാഗസ്ഥർ പൊളിച്ചുമാറ്റി. മണലൂർ പഞ്ചായത്തിലെ പഴയ ഓട്ടുകമ്പനിക്ക് വടക്കാണ് പുഴ കൈയ്യേറിയത്. സ്വകാര്യ വ്യക്തി കൈവശം സൂക്ഷിച്ചിരുന്ന പത്ത് സെന്റിലധികം വരുന്ന ഭൂമിയാണ് ഇറിഗേഷൻ തൃശൂർ സബ് ഡിവിഷൻ ഓപ്പറേഷൻ വഴി തിരിച്ചു പിടിച്ചത്. പരിസ്ഥിതി ലോല മേഖലയിൽ പെടുന്ന (സി ആർ സെഡ് മേഖലയിലെ അനധികൃത കയ്യേറ്റമായിരുന്നു. സി. ആർ. സെഡ് നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് സ്വകാര്യ വ്യക്തി അന്ധികൃതമായി പുഴ കൈയ്യേറി സ്ഥലം കെട്ടി ഉയർത്തിയത്. പുഴ കൈയ്യേറിയതോടെ സി.പി.ഐ കൊടികുത്തി തടഞ്ഞിരുന്നു. തുടർന്ന് ബന്ധപ്പെട്ടവർക്ക് പരാതിയും നൽകിയിരുന്നു ഇതോടെയാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൈയ്യേറിയ സ്ഥലം പൊളിച്ചു മാറ്റി പൂർവ്വ സ്ഥിതിയിൽ ആക്കിയത്. സി. ആർ. സെഡ് ലംഘിച്ചു അനധികൃത നിർമാണ ങ്ങൾ നടത്തുന്നവർക്കും ഉള്ള ഒരു താക്കീതാണ് ഈ പൊളിച്ചുമാറ്റൽ വഴി ഉണ്ടായിട്ടുള്ളത്. നിരവധി സർക്കാർ വക പുറമ്പോക്ക് ഭൂമിയാണ് തീരദേശത്തുള്ളവർ മതിൽകെട്ടി കൈയ്യടക്കി വരുന്നത്. രാഷ്ട്രീയ പാർട്ടികൾ ഇവിടെ സമരം ചെയ്തത് മൂലമാണ് ഇങ്ങനെയൊരുനടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കൈയ്യേറ്റം തടയുന്ന ഇത്തരത്തിലുള്ള നടപടികൾ ഇനിയും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Related posts

കേരള ജ്യോതിഷ പരിഷത്ത് 54ാമത് വാർഷികവും പുരസ്കാര സമർപ്പണവും

Sudheer K

കുറുനരിയുടെ ആക്രമണം: അരിമ്പൂരിൽ പേവിഷബാധയേറ്റ് മൂന്ന് പശുക്കൾ ചത്തു.

Sudheer K

കണ്ടശ്ശാംകടവ് ജലോൽസവത്തിന് വിഹിതം അനുവദിച്ചില്ല; എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

Sudheer K

Leave a Comment

error: Content is protected !!