News One Thrissur
Updates

നാട്ടിക ടോൾ : നവംബർ 27 ന് സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ സാംസ്കാരിക പ്രതിഷേധ സായാഹ്നം

തൃപ്രയാർ : നിർമ്മാണം പൂർത്തിയാകാതെ നാട്ടിക ടോൾ പ്ലാസയിൽ സ്വകാര്യ ബസ്സുകൾ ടോൾ നൽകണമെന്ന കരാർ കമ്പനിയുടെ തിരുമാനം പ്രതിഷേധാർഹമെന്ന് ജനകീയ സമര സമിതി. തിങ്കളാഴ്ച്ച രാവിലെ മുതലാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ്സുകൾ ഒരു മാസം 6000 രൂപ ടോൾ നൽകണം എന്ന് ആവശ്യപെട്ടത് ഇതിനെ തുടർന്ന് ബസ്സുകൾ ഓട്ടം നിർത്തി പ്രതിഷേധിച്ചു. ഇതോടെ യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു. സ്വകാര്യ ബസ്സ് ജീവനക്കാരെ ഭിഷണിപ്പെടുത്തി ടോൾ കൊള്ള നടത്താനുള്ള കരാർ കമ്പനിയുടെ തീരുമാനത്തിനെതിരെ ജനകീയ സമര സമിതി ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി നവംബർ 27 ന് സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ സാംസ്കാരിക പ്രതിഷേധ സായാഹ്നം സം ഘടിപ്പിക്കുമെന്ന് നേതാക്കളായ ഗീത ഗോപി എം എൽ എ, എം എ ഹാരിസ് ബാബു, കെ പി സന്ദീപ്, അഡ്വ. വി കെ ജ്യോതി പ്രകാശ്, കെ എം കിഷോർ കുമാർ എന്നിവർ പറഞ്ഞു.

Related posts

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

അന്തിക്കാട് യൂത്ത് കോൺഗ്രസ്  എ.എസ്. വേലായുധൻ സ്മാരക വിദ്യാഭ്യാസ സ്മാരക പുരസ്കാരം വിതരണം നടത്തി.

Sudheer K

ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം.

Sudheer K

Leave a Comment

error: Content is protected !!