അന്തിക്കാട്: യൂത്ത് കോൺഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും പ്രതിഭ സംഗമവും ഇന്റർനാഷനൽ ട്രെയ്നർ എഡിസൺ ഫ്രാൻസിന്റെ ക്യാരീർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.
മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജു ഐകാരത്ത് അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. എ. വി. യദുകൃഷ്ണൻ, കെ. ബി രാജീവ്, വി. കെ. മോഹനൻ, അശ്വിൻ ആലപ്പുഴ, ഇ രമേശൻ, ആന്റോ തൊറയൻ , ഷൈൻ പള്ളിപ്പറമ്പിൽ, അക്ബർ പട്ടാട്ട്, ഷാനവാസ് അന്തിക്കാട്, എൻ ബാലഗോപാലൻ, രാമചന്ദ്രൻ പള്ളിയിൽ, രഘു നല്ലയിൽ, ശാന്ത സോളമൻ, സുധാകർ വൈലോപ്പിള്ളി, രാഹുൽ ജയൻ, കെ.എച്ച്.ഹരികൃഷ്ണൻ, സനജ്ജ് താണിയത്ത്, ഷാഹിൻ ഷാനവാസ്, അൽഫാസ് റൈഹാൻ, സതീശൻ അന്തിക്കാട്, അരവിന്ദാക്ഷൻ അന്തിക്കാട്, ഷീജ എന്നിവർ നേതൃത്വം നൽകി.
