News One Thrissur
Updates

അരിമ്പൂർ ഗവ.ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം നടത്തി.

അരിമ്പൂർ: പഞ്ചായത്തിൻ്റെ കീഴിലുള്ള ഗവ.ഹോമിയോ ആശുപത്രി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷയായി.

35 ലക്ഷം രൂപയാണ് ആശുപത്രി കെട്ടിടത്തിനായി ചിലവഴിച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ചടങ്ങിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ. ഹരിദാസ് ബാബു, ഹോമിയോ ഡിസ്പെൻസറി ഡോക്ടർ മിനി വി.ജി, വാർഡ് മെമ്പർ ജെൻസൻ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

മണലൂർ തണൽ വയോജന ക്ലബിന് വിനോദ ഉപകരണങ്ങൾ കൈമാറും

Sudheer K

തളിക്കുളത്ത് മധ്യവയസ്ക്കനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

Sudheer K

രാഹുലൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!