വാടാനപ്പള്ളി : വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്ക്കനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഒളരി പുല്ലഴി സ്വദേശികളായ പണിക്കൻ വീട്ടിൽ ലിനു (38) , പുളിക്കൽ വീട്ടിൽ സിനീഷ് (36) എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ തളിക്കുളം ബസ് സ്റ്റോപ്പിൽ വെച്ച് തളിക്കുളം സ്വദേശി മുല്ലക്കര വീട്ടിൽ ദിലീപി (47 ) നെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അറസ്റ്റിലായവരും ദിലീപും തമ്മിലായിരുന്നു വാക്കു തർക്കം. തുടർന്നായിരുന്നു ആക്രമണം. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് .ലിനു തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ സ്ത്രീയെയും കുട്ടിയെയും ആക്രമിച്ച് മാനഹാനി വരുത്തിയ കേസിലും, ഒരു അടി പിടിക്കേസിലും പ്രതിയാണ്.
സിനീഷ് അന്തിക്കാട്, തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ രണ്ട് കളവ് കേസുകളും, തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് കടത്തിയ ഒരു കേസും അടക്കം അഞ്ച് കേസുകളിലെ പ്രതിയാണ്.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ. ബി. ഷൈജു., സി.പി.ഒ. മാരായ ജിനേഷ്, ലെനിൻ, വലപ്പാട് പൊലീസ് സ്റ്റേഷനിലെ എബിൻ, സി.പി.ഒ അബീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
