News One Thrissur
Updates

കേരളത്തിൽ നാലാം ദിവസവും തിരിച്ചിറങ്ങി സ്വർണ്ണവില.

കൊച്ചി:കേരളത്തിൽ സ്വർണവില നാലാംദിവസവും കുറഞ്ഞു . ഇന്ന് (05-03-26) ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14990 രൂപയും പവന് 1,19,920 രൂപയുമായി. ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്‌ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. നാലുദിവസം കൊണ്ട് 7,000 രൂപയാണ് പവന് കുറഞ്ഞത്.

Related posts

യു.ഡി.എഫ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് കൺവെൻഷൻ

Sudheer K

തളിക്കുളത്ത് ചിത്രരചനാ മത്സരവും പ്രദർശനവും നടത്തി .

Sudheer K

പ്രകാശൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!