News One Thrissur
Updates

മദ്യം പ്ലാസ്റ്റിക് കുപ്പിയിലാണെങ്കിൽ 20 രൂപ അധികം നൽകണം, ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണവും തിരികെ: മന്ത്രി

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നൽകണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണവും തിരികെ നൽകും. 20 രൂപയെന്നത് അധിക തുകയല്ല. നിക്ഷേപമായി കണക്കാക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. പദ്ധതി തമിഴ്‌നാട് സർക്കാർ ഇതിനകം നടപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 800 രൂപ മുകളിലുള്ള മദ്യം ഗ്ലാസ് ബോട്ടിലാക്കും. മദ്യ വിതരണം പൂർണ്ണമായും ഗ്ലാസ് ബോട്ടിലാക്കുകയെന്നത് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകൾ തിരിച്ചെടുക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓരോ ബോട്ടിനിലും 20 രൂപ ഡിപ്പോസിറ്റായിട്ട് അധികമായി ഈടാക്കും. ബോട്ടിൽ ബെവ്കോ ഔട്ട്ലറ്റ്ലെറ്റിൽ തിരിച്ചെത്തിച്ചാൽ 20 രൂപ തിരിച്ചുകൊടുക്കും. കുപ്പിയുടെ മേൽ ക്യൂ ആർ കോഡ് വെയ്ക്കും.

Related posts

മൂന്നുപീടികയിൽ കാറും, ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.

Sudheer K

ശീലാവതി അന്തരിച്ചു

Sudheer K

നാട്ടിക ടോൾ പിരിവ്: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് നാളെ ബഹുജന മാർച്ച്.

Sudheer K

Leave a Comment

error: Content is protected !!