വാടാനപ്പിള്ളി: ഗണേശമംഗലം വെസ്റ്റ് സാന്ത്വനം സഹായ സമിതിക്ക് വേണ്ടി തൃശൂർ മുൻ എം പി .ടി എൻ. പ്രതാപൻ. അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക കൊണ്ട് നിർമ്മിച്ച സൂരത്ത് കുമാർ മെമ്മോറിയൽ സാന്ത്വന സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാന്ത്വനം സ്ഥാപക പ്രസിഡൻ്റ് ആയിരുന്ന സൂരത്ത്കുമാറിന്റെയും മരണാനന്തരസഹായ സമിതി സ്ഥാപക പ്രസിഡൻ്റ് രാമകൃഷ്ണൻ മഠത്തിലിൻ്റെയും ഫോട്ടോ അനാഛാദനം ചെയ്തു. സമ്മേളനത്തിൽ കലാപ്രതിഭയായ അതീന്ദ്ര ഹെനോയ്, വിദ്യാർത്ഥി പ്രതിഭകളായ പ്രണവ് മാനങ്ങത്ത്, ജെയിൻ ശ്രീദേവ് എന്നിവരെ ആദരിച്ചു.
സാന്ത്വനത്തിൻ്റെ സ്വപ്ന പദ്ധതിയായ സമ്പൂർണ്ണ ആരോഗ്യ ഗ്രാമം പദ്ധതിയിലൂടെ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ക്ലിനിക്കുകളും യോഗ ക്ലബ്ബ്, ജിംനേഷ്യം, നൃത്തസംഗീത വിദ്യാലയം, തൊഴിൽ പരിശീലന കേന്ദ്രം , ലൈബ്രറി തുടങ്ങിയ പ്രാവർത്തികമാക്കാൻ സാസ്കാരികംനിലയം വഴിയൊരുക്കുമെന്നും പ്രസിഡൻ്റ് സി.പി. രാജേന്ദ്രകുമാർ പറഞ്ഞു
സെക്രട്ടറി പ്രദീപ് പണ്ടാരൻ, ട്രഷറർ അനിൽകുമാർ പണിക്കെട്ടി, രക്ഷാധികാരി പ്രേമൻ ചാണാശ്ശേരി , ജോ. സെക്രട്ടറി സി.വി. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് രന്യ ബിനീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. എം എ മുസ്തഫ, സിപിഐ വാടാനപ്പള്ളി ലോക്കൽ സെക്രട്ടറി സി.ബി. സുനിൽകുമാർ, ബി ജെ പി വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു പ്രേമലാൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മെഗാ സമ്മാനം നറക്കെടുപ്പിലൂടെ നൽകിയ വാഷിങ്ങ് മെഷീൻ സുജ പുഷ്ക്കരന് ലഭിച്ചു.
