News One Thrissur
Updates

കേരള കർഷക സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി അരിമ്പൂരിൽ സംയോജിത കൃഷി ആരംഭിച്ചു.

അരിമ്പൂർ: കേരള കർഷക സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിമ്പൂർ കൈപ്പിള്ളിയിൽ 30 സെൻ്റ് സ്ഥലത്ത് സംയോജിത കൃഷി ആരംഭിച്ചു. നടീൽ ഉത്സവം കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലി അധ്യക്ഷത വഹിച്ചു.
കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി, ജില്ലാ പ്രസിഡണ്ട് പി. ആർ. വർഗീസ് മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. വി. ഹരിദാസൻ, മണലൂർ ഏരിയ സെക്രട്ടറി വി. എൻ. സുർജിത്, പ്രസിഡന്റ് എ. കെ. ഹുസൈൻ, ജില്ലാ കമ്മിറ്റി അംഗം ലതി വേണുഗോപാൽ, കെ.കെ. ശശിധരൻ, കെ. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. കർഷക സംഘം അരിമ്പൂർ മേഖല കമ്മിറ്റിയാണ് കൃഷി നടത്തുന്നത്.

Related posts

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

Sudheer K

തൃപ്രയാർ ജിംനേഷ്യത്തിലെ ലഹരി മരുന്ന് വിൽപ്പന; ഹാഷിഷ് ഓയിൽ എത്തിച്ചു നൽകിയ രണ്ട് പ്രതികൾ അറസ്റ്റിൽ

Sudheer K

മനക്കൊടി പുള്ള് റോഡിൽ വെള്ളം കയറി; ഗതാഗത നിരോധനം അവഗണിച്ച് യാത്രക്കാർ

Sudheer K

Leave a Comment

error: Content is protected !!