News One Thrissur
Updates

തൃപ്രയാർ ജിംനേഷ്യത്തിലെ ലഹരി മരുന്ന് വിൽപ്പന; ഹാഷിഷ് ഓയിൽ എത്തിച്ചു നൽകിയ രണ്ട് പ്രതികൾ അറസ്റ്റിൽ

തൃപ്രയാർ:  ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ യുവതി വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയ സംഭവത്തിൽ പ്രതിക്ക് ഹാഷിഷ് ഓയിൽ എത്തിച്ചു നൽകിയ രണ്ട് പേർ അറസ്റ്റിൽ. പഴുവിൽ കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33),  ഇരിഞ്ഞാലക്കുട  മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്.  2026 മാർച്ച് 23-ന് കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന്  തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര  സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30)യെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും  2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90,500- രൂപ, ഹാഷിഷ് ഓയിൽ ചില്ലറ വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ പിടികൂടിയിരുന്നു.
ഈ കേസിൽ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത്  ശരത് കുമാറും  വൈശാഖും ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവരേയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
വലപ്പാട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പത്മരാജൻ, എസ് ഐ മൗഷമി, എസ് ഐ അമൽദേവ്, എസ് ഐ ഉണ്ണി, സി പി ഒ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ഏനാമാവ് റെഗുലേറ്ററിന് സമീപത്തെ കനാലിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

ലതിക ടീച്ചർ അന്തരിച്ചു.

Sudheer K

കയ്പമംഗലത്ത് വൻ ലഹരി വേട്ട; രണ്ടര കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി കാളമുറി സ്വദേശി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!