തൃപ്രയാർ: ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി തൃപ്രയാർ ക്ഷേത്ര ദർശനം നടത്തി. വൈകീട്ട് 6:15 ഓടെ ക്ഷേത്രത്തിലെത്തിയ പവൻ കല്യാൺ പ്രധാന വഴിപാടയ 1001 വെടി, മീനൂട്ട്, , സമ്പൂർണ നെയ്വിളക്ക് , ചുറ്റുവിളക്ക് എന്നിവ നടത്തി. ഉപമുഖ്യമന്ത്രിയെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ , മെമ്പർ കെ.പി അജയൻ , ദേവസ്വം കമ്മീഷണർ അജികുമാർ, അസിസ്റ്റന്റ് കമ്മിഷണർ എം.മനോജ് കുമാർ, ദേവസ്വം മാനേജർ കെ. വി വിനീത എന്നിവർ ചേർന്ന് സ്വീകരിച്ചു.
