News One Thrissur
Updates

എടമുട്ടത്ത് ദേശീയപാതയിൽ വാഹനാപകടം; മധ്യവയസ്കൻ മരിച്ചു

തൃപ്രയാർ: എടമുട്ടം പയച്ചോട് ദേശീയപാതയിൽ വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു. എടമുട്ടം പയച്ചോട് സ്വദേശി വലയിൽ വീട്ടിൽ ശശി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ തൃപ്രയാർ ഭാഗത്തുനിന്ന് വന്നിരുന്ന വാഹനം ശശിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ശശിയുടെ ദേഹത്തിലൂടെ വാഹനം കയറിയിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിനുശേഷം വാഹനം നിർത്താതെ കടന്നുപോയി.
വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വലപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടിച്ച വാഹനം കണ്ടെത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

Related posts

ഹനീഫ അന്തരിച്ചു.

Sudheer K

അന്നമ്മ അന്തരിച്ചു.

Sudheer K

വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം: നിരവധി വീടുകൾ വെള്ളത്തിലായി, തെങ്ങുകളും മരങ്ങളും കടപുഴകി

Sudheer K

Leave a Comment

error: Content is protected !!