News One Thrissur
Updates

കാഞ്ഞാണിയിൽ ഭക്ഷ്യ മാലിന്യം തള്ളിയയാളെ പഞ്ചായത്ത് സെകട്ടറി കയ്യോടെ പിടികൂടി അരലക്ഷം പിഴയടപ്പിച്ചു.

കാഞ്ഞാണി: പെരുമ്പുഴ പാടത്ത് രാത്രിയിൽ ഭക്ഷണ അവശിഷ്ടങ്ങൾ തള്ളിയയാളെ മണലൂർ പഞ്ചായത്ത് സെക്രട്ടറി കയ്യോടെ പിടികൂടി അര ലക്ഷം രൂപ പിഴയിടാക്കി. അയ്യന്തോൾ സ്വദേശി സഞ്ചയ് ആണ് സ്വന്തം കാറിൽ അവരുടെ സ്ഥാപനത്തിലെ ഭക്ഷണ അവശിഷ്ടങ്ങൾ ചാക്കിലാക്കി പെരുമ്പുഴ പാടത്ത് തള്ളിയത്. ഈ സമയം അതുവഴി വന്ന മണലൂർ പഞ്ചായത്ത് സെക്രട്ടറി വിഥുൻ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി പരി ശോധിക്കുകയായിരുന്നു. തുടർന്ന് അന്തിക്കാട് പോലീസിനെ വിവരം അറിയിക്കുകയും സ്ഥലത്ത് എത്തിയ പോലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വെള്ളിയാഴ്ച ഇയാളിൽ നിന്നും 50,000 രൂപ പിഴയിടാക്കിയതിന് ശേഷമാണ് വാഹനം വിട്ടു കൊടുത്തത്.

Related posts

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ്.

Sudheer K

ചേർപ്പിൽ പോസ്റ്റൽ ഡെലിവറി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

Sudheer K

എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ വാർഷികം

Sudheer K

Leave a Comment

error: Content is protected !!