എങ്ങണ്ടിയൂർ : എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൻ്റെ 31-ാമത് വാർഷിക ആഘോഷമായ സാൻസ്കൃതി 2025 ന്റെ ഉദ്ഘാടനം പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്രനടനുമായ കലാഭവൻ സതീഷ് നിർവഹിച്ചു. സ്കൂൾ മാനേജർ പി എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സി.ബിന്ദു , വൈസ് പ്രിൻസിപ്പാൾ ബിന്ദിയ ബോസ്, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷ സുകുമാരൻ, ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ ജോ. സെക്രട്ടറി കെ. കൃഷ്ണൻകുട്ടി മാസ്റ്റർ, ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ..മോഹനൻ അക്കാദമിക് ഡയറക്ടർ ടി.ആർ. വിജയം, സ്കൂൾ ക്ഷേമസമിതി പ്രസിഡന്റ് എ വി ശരൺ, മാതൃഭാരതി പ്രസിഡന്റ് തെന്നൽ ലിമിൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഗോപിക അനിൽകുമാർ, സ്കൂൾ ലീഡർ കുമാരി പി എസ്. ദേവ എന്നിവർ സംസാരിച്ചു. തുടർന്ന് 500ല് പരം വിദ്യാർത്ഥികൾ പങ്കെടുത്ത കലാപരിപാടികൾ അരങ്ങേറി.
previous post
